പെരിങ്ങത്തൂർ : മുസ്ലിം ലീഗ് നേതാവും എസ്.എം.എഫ് ജില്ല പ്രവർത്തക സമിതി അംഗവുമായ പെരിങ്ങത്തൂർ ഒലിപ്പിൽ പുതിയാണ്ടി പി. സുലൈമാൻ മാസ്റ്റർ (63) അന്തരിച്ചു. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി, പെരിങ്ങത്തൂർ സംയുക്ത മഹല്ല് ജമാഅത്ത് സെക്രട്ടറി, എസ്.എം.എഫ് മേഖല ജനറൽ സെക്രട്ടറി, കരിയാട് റെയിഞ്ച് മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ചോതാവൂർ എൽ.പി സ്കൂൾ അധ്യാപകനായും, കരിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ടിച്ചിരുന്നു. പെൻനേഴ്സ് ലീഗ് കണ്ണൂർ ജില്ലാ സിക്രട്ടറിയാണ്. പരേതരായ പുതിയാണ്ടി മൊയ്തുവിന്റയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ : മനോൾ ശരീഫ മക്കൾ : ശഹാന, ശാഹിന, ശഹസാദ് ( അധ്യാപകൻ, കടവത്തൂർ വെസ്റ്റ് യു പി സ്ക്കൂൾ, ട്രഷറർ മുസ്ലിം യൂത്ത് ലീഗ് ഒലിപ്പിൽ ശാഖ ) മരുമക്കൾ: ശഹബീൽ പുനത്തിൽ ( ഇൻ്റീരിയർ ഡിസൈനർ മേക്കുന്ന്), അഫ്‌നാസ് ( മസ്ക്‌കറ്റ്). സഹോദരൻ : പുതിയാണ്ടി ഹമീദ് (ഖത്തർ). ഖബറടക്കം ഇന്ന് രാത്ര. പെരിങ്ങത്തൂർ ജുമാ മസ്‌ജിദിൽ.