പാതിരിയാട്: കേളോത്ത് വയൽ വീട്ടിൽ രാവൂട്ടി എന്ന ഇ കെ രാജേഷ് (42) അന്തരിച്ചു. പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ഓഫീസ് അസിസ്റ്റൻ്റായി സേവനമനുഷ്ടിച്ചുവരുന്നു.
കണ്ണൂർ യൂനിവേർസിറ്റി മുൻ ഹോക്കി താരവും പാതിരിയാട് ഹോക്കി അക്കാഡമി ഭാരവാഹിയുമാണ്.
അച്ഛൻ: കെ പി രമണൻ. അമ്മ: ഇ കെ ശാന്ത. സഹോദരങ്ങൾ: സന്തോഷ്, അനിൽകുമാർ, ബിന്ദു (പാച്ച പൊയ്ക). വ്യാഴാഴ്ച രാവിലെ 9.30 ന് പാതിരിയാട് ഹൈസ്കൂളിൽ പൊതു ദർശനത്തിന് ശേഷം പകൽ 12 ന് കോയിലോട് പൊതുശ്മശാനത്തിൽ സംസ്കാരം.