മാലൂരിൻ്റെ പിസി ജോഷി -എം നാരായണൻ (86) അന്തരിച്ചു.വാർദ്ധക്യം സംബന്ധിച്ച അസുഖങ്ങളാൽ കുറച്ചു കാലമായി കിടപ്പിലായിരുന്നു. മാലൂർ പഞ്ചായത്തിലെ മാലൂർപടി ക്ഷേത്രത്തിന് സമീപമായിരുന്നു വീട്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന പ്രാസംഗികനും ആയിരുന്നു. ഇപ്പോൾ മാങ്ങാട്ടിടം പഞ്ചായത്തിലെ കിണറ്റിൻ്റ വിടയാണ് താമസം 1964 ലെ പിളർപ്പിനു ശേഷവും സി.പി. ഐ തന്നെ നില ഉറപ്പിച്ച നേതാവായിരുന്നു ജോഷി. അദ്ദേഹത്തിൻ്റെ പ്രസംഗശൈലി കാരണമാണ് മാലൂരിലെ പി.സി ജോഷി എന്ന വിളിപ്പേര് വന്നത്. മാലൂർ പനമ്പറ്റ ന്യൂ യു.പി. സ്കൂൾ ജീവനക്കാരനായും കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. മാലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു.ഭാര്യ: ദേവി പുത്തലത്ത് മക്കൾ: സിനി ( ആരോഗ്യവകുപ്പ് ജീവനക്കാരി)