പാനൂർ: അദ്ധ്യാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ചമ്പാട് അരയാക്കൂലിലെ പരേതനായ വാഴയിൽ എൻ കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ നാരായണി (94) കോഴിക്കോട് വെള്ളിമാട് കുന്ന് ആനന്ദനിലയത്തിൽ നിര്യാതയായി.
മക്കൾ വി. രാധ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, IISR കോഴിക്കോട്), പരേതനായ പി വി ഹരീന്ദ്രനാഥ്, പി.വി സുരേന്ദ്രനാഥ് (മുതിർന്ന അഭിഭാഷകൻ, സുപ്രീം കോടതി), എ.ഐ.എൽ.യു ജനറൽ സെക്രട്ടറി), സാവിത്രി പി വി, പി വി രജീന്ദ്രനാഥ് (മുൻ DYFI സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി, മുൻ ജില്ലാ പഞ്ചായത്തംഗം). മരുമക്കൾ : ഗൗരി കെ പി, ഡോ. ശോഭ കുരുന്നൻ ( നേത്രരോഗ വിദഗ്ദ്ധ, ചേർത്തല താലൂക്ക് ആശുപത്രി), അഡ്വ. ലസിത പി പി (ഓപ്പൺ സ്കൂൾ കോഡിനേറ്റർ). നാളെ രാവിലെ 11.00 നു മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യാർത്ഥം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും.