ചൊക്ലി : നിടുമ്പ്രത്തെ പൗരപ്രമുഖനും ചൊക്ലി ഗ്രാമ പഞ്ചായത്ത് മുൻസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി പത്മനാഭൻ(69) അന്തരിച്ചു. കേരളാ ബാങ്ക് പെരിങ്ങത്തൂർ ബ്രാഞ്ചിലെ ജീവനക്കാരനാണ്.
സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് നിടുമ്പ്രം മടപ്പുര കലാഭവന് സമീപമുള്ള സ്വവസതിയായ പിറവിയിൽ.
ഭാര്യ : രമാദേവി(റിട്ട. ജീവനക്കാരി, വട്ടോളി നാഷണൽ ഹൈസ്‌കൂൾ)
സഹോദരങ്ങൾ : രാധ(ചാരുത, നിടുമ്പ്രം), പരേതരായ കൂളപ്പൻ ശാന്ത, കരുണാകരൻ, രാഘവൻ, രാജൻ.
സി.പി.ഐ.എം ഗ്രാമത്തി ബ്രാഞ്ച് അംഗമായ പത്മനാഭൻ, സീനിയർ സിറ്റീസൺ വെൽഫെയർ ഫ്രണ്ട്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മെമ്പർ, പാനൂർ മേഖല ജോയിൻറ് സെക്രട്ടറി, ചൊക്ലി വില്ലേജ് സെക്രട്ടറി, സി.ഐ.ടി.യു ഏരിയ കമ്മിറ്റി മെമ്പർ, നിർമ്മാണ തൊഴിലാളി യൂണിയൻ പാനൂർ ഏരിയ ഖജാൻജി, ഇതര സംസ്ഥാന തൊഴിലാളി യൂണിയൻ പാനൂർ ഏരിയ പ്രസിഡണ്ട്, സ്വർണ്ണ തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി മെമ്പർ എന്നീ ചുമതകൾ വഹിക്കുന്നു.
ദീർഘകാലം സി.പി.ഐ.എം ഗ്രാമത്തി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അദ്ദേഹം പാർട്ടി ചൊക്ലി ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിടുമ്പ്രം മടപ്പുര ഭരണസമിതി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.