ആർ രാജീവൻ (49)


 ചൊക്ലി:കവിയൂർ അംബേദ്ക്കർ വായനശാലയ്ക്ക് സമീപം വിരിച്യത്ത് ബാലപത്മത്തിൽ ആർ രാജീവൻ (49)അന്തരിച്ചു. സംസ്ക്കാരം വ്യാഴം രാവിലെ പത്തിന് വീട്ടുവളപ്പിൽ. ചൊക്ലി ടൗണിലെ ഒരിതൾപൂവ് എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ്. ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ചൊക്ലി ഡിവിഷൻ അംഗമാണ്.കവിയൂർ രയരോത്ത് ബാലന്റെയും, പത്മിനിയുടെയും മകനാണ്. ഭാര്യ ശ്രീജിന (പന്ന്യന്നൂർ). മകൾ ആരാധ്യ ( വിദ്യാർത്ഥി രാമവിലാസം ഹയർ സെക്കഡറി സ്ക്കൂൾ).സഹോദരൻ: പ്രദീപൻ (ഒട്ടോ തൊഴിലാളി യൂണിയൻ സിഐടിയു ചൊക്ലി ഡിവിഷൻ അംഗം)

വളരെ പുതിയ വളരെ പഴയ