പെരിങ്ങാടി ഗെയിറ്റിന് സമീപം ചായ കടയും മാഹി പാലത്തിന് സമീപം ഫേൻസി കടയും നടത്തിയിരുന്ന ചൊക്ലി ഗ്രാമത്തി രാമകൃഷ്ണ എൽ പി സ്കൂളിന് സമീപമുള്ള ഫെബിനാസിൽ താമസിക്കുന്ന കരിപ്പാൽ ബഷീർ (71) നിര്യാതനായി.
പരേതരായ പെരിങ്ങാടി കോട്ടു പുറത്ത് അബൂബക്കറിന്റെയും കരിപ്പാൽ ഫാത്തിമയുടേയും മകനാണ്. തട്ടാന്റെവിട ഫരീദയാണ് ഭാര്യ. നിഹാദ്, ഷമീന, ആയിഷ, നൗഷത്ത്, പരേതനായ നൗഷാദ് എന്നിവർ മക്കളാണ്. ഷാഹിന, ഫാത്തിമ, റഹൂഫ്, നാസ്സർ, ഷാനി എന്നിവരാണ് മരുമക്കൾ. സലീം, നസീമ, സുലൈഖ, പരേതനായ അബൂട്ടി എന്നിവർ സഹോദരങ്ങളാണ്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
