സി. കെ. കുഞ്ഞി മൊയ്തു ഹാജി ദുബായിൽ വച്ചു നിര്യാതനായി
പെരിങ്ങാടി: കല്ലിലാണ്ടി ജുമാ മസ്ജിദിന്റെ സമീപമുള്ള "നഫീസത്ത്" ൽ മുമ്പ് താമസിച്ച സി. കെ. കെ. എന്ന് ചുരുക്ക പേരിൽ അറിയപ്പെടുന്ന വ്യവസായ പ്രമുഖൻ ചടയൻ കുന്നുമ്മൽ സി. കെ. കുഞ്ഞി മൊയ്തു ഹാജി ദുബായിൽ വെച്ച് നിര്യാതനായി.
ഇപ്പോൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുളള "മധുരിമ" എന്ന വസതിയിലാണ് താമസം.
പരേതൻ എറണാകുളത്തെ കൊളംബോ ഹോട്ടൽ, ഷാസിയ ഹോട്ടൽ, ദുബായിലെ ഈറ്റ് ആൻറ്റ് ഡ്രിങ്ക് എന്നീ സ്ഥാപനങ്ങളുടെ പാർട്ട്ണറും, റെയിൽവേയിൽ നിരവധി ഫുഡ് സ്റ്റാളുകളുടെ ലൈസൻസിയും കൂടിയാണ്.
പരേതരായ ഉപ്പാലക്കണ്ടി അബ്ദുല്ല ഹാജിയുടേയും ചടയൻ കുന്നുമ്മൽ നഫീസ്സ ഹജ്ജുമ്മയുടേയും മകനാണ്.
ഭാര്യ: കേളോത്ത് പാത്തൂട്ടി (അഴീക്കൽ, ന്യൂമാഹി).
മക്കൾ: വഹീദ (കോമ്പാറ - എറണാകുളം), സുനിത (പുല്ലേപ്പടി - എറണാകുളം),യസീത (ഓസ്ട്രേലിയ), മുഹമ്മദ് ഇസ്മീർ (ദുബായ്).
മരുമക്കൾ: പരേതനായ മുഹമ്മദ് ഷാഫി (എറണാകുളം), സുജാ റഹ്മാൻ (എറണാകുളം), അനിൽ ഹാഷിം (ആലുവ - ഓസ്ട്രേലിയ),ഹന (ദുബായ്).
സഹോദരങ്ങൾ: സി. കെ. അബൂബക്കർ ഹാജി, സി. കെ. കുഞ്ഞഹമ്മദ് ഹാജി.
ഖബറടക്കം ദുബായിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു