പി മുഹമ്മദ് മാസ്റ്റർ(74)


പെരിങ്ങത്തൂർ: പൗരപ്രമുഖനും മത രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെ  ശ്രദ്ധേയനുമായ റിട്ട: എ ഇ ഒ കരിയാട് പനങ്ങാട്ട് മുഹമ്മദ് മാസ്റ്റർ (74) നിര്യാതനായി . 

കരിയാട് പുതുശ്ശേരി പള്ളി  മഹല്ല് കമ്മിറ്റി ഖജാഞ്ചി , മുസ്ലിം ലീഗ് താവുബ്രം  വാർഡ് പ്രസിഡണ്ട്,  സി എച്ച് മൊയ്തു മാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി പ്രസിഡണ്ട് , പാനൂർ നഗരസഭ 21 വാർഡ് വികസന സമിതി കൺവീനർ , കരിയാട് അൽ ബിർറ് സ്ക്കൂൾ ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ആയഞ്ചേരി റഹ്മാനിയ ഹൈസ്ക്കൂൾ , ഗവ: ഹൈസ്കൂൾ തലശ്ശേരി കൊടുവള്ളി  , വയനാട് ജില്ലയിലെ വിവിധ ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും സർവ ശിക്ഷാ അഭിയാൻ വയനാട് കൊ ഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു . 

പരേതരായ പനങ്ങാട്ട്  മായൻ കുട്ടി ഹാജിയുടെയും പാലേരി കദീശ ഹജ്ജുമ്മ യുടെയും മകനാണ് . 

പെരിങ്ങത്തൂരിലെ കോക്കാട്ട് സുലൈഖ ഹജ്ജുമ്മയാണ് ഭാര്യ .

മക്കൾ :മുഹമ്മദ്‌ ജൗഹർ ( ബിസിനസ് ബാംഗ്ളൂരു ), മുഹമ്മദ് ഷഫീഖ് (ബിസിനസ് ഒമാൻ ) , ജസ്‌ലീന .

മരുമക്കൾ :  അബ്ദുൽ ലത്തീഫ് എരഞ്ഞോളി ( ഇരിങ്ങണ്ണൂർ ) , ഹഫ്സ ( കടവത്തൂർ ) , സാജിത  ( തൂണേരി ) . 

സഹോദരങ്ങൾ : 

കിഴക്കാടത്തിൽ  ആമിന , ഹനീഫ പാലേരി ( വൈസ് പ്രസിഡൻ്റ് കരിയാട് പുതുശ്ശേരി പള്ളി മഹല്ല് കമ്മിറ്റി ) , മണക്കോന്റ വിട ആയിഷ . 

.

വളരെ പുതിയ വളരെ പഴയ