പെരിങ്ങത്തൂർ : പൂക്കോം എംബ്രാൻവിട പുത്തൻവീട്ടിൽ വരപ്രവൻ പി.വി. പത്മനാഭൻ (77) അന്തരിച്ചു. തിരുവനന്തപുരം പി.എം.ജി പോസ്റ്റൽ അക്കൗണ്ട്സ് റിട്ട: സൂപ്രണ്ട് ആയിരുന്നു.പരേതരായ പുത്തൻവീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകനാണ്. രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം മഹാനഗർ സംഘചാലക് ,സക്ഷമ തിരുവനന്തപുരം ജില്ല രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഇന്ദുവിമല. മക്കൾ: വിനീത് (സഹകരണ ബാങ്ക്, തിരുവനന്തപുരം), വിപിൻ (കെ പി ബി നിധി, തിരുവനന്തപുരം), മരുമക്കൾ: ജ്യോതി, സ്മിത (ഇരുവരും തിരുവനന്തപുരം).
സഹോദരങ്ങൾ: കാശി വിശാലാക്ഷി (പൂക്കോം), ഇന്ദ്രജിത്ത് (പൂക്കോം,റിട്ട: റെയിൽവ്വേ ), പി വി അതികായൻ (ബി ജെ പി സംസ്ഥാന സമിതി അംഗം, ബിജെപി ട്രേഡേഴ്സ് സെൽ സംസ്ഥാന കൺവീനർ,എറണാകുളം), പരേതരായ ബാബുരാജ്, സേതു മാധവൻ, ഗംഗാധരൻ (റിട്ട. ആർമി, അണിയാരം), നീലകണ്ഠൻ.സംസ്കാരം തിങ്കളാഴ്ച മൂന്നു മണി എമ്പ്രാൻ്റവിട വീട്ടുവളപ്പിൽ.