ഹൃദയാഘാതം; മലയാളി മധ്യവയസ്കൻ ഹൈദരാബാദിൽ നിര്യാതനായി.
ബാംഗ്ലൂർ: മലയാളി മധ്യവയസ്കൻ ഹൈദരാബാദിൽ നിര്യാതനായി. കണ്ണൂർ ഓലായിക്കര കോട്ടയം മലബാർ സ്വദേശി നല്ലക്കണ്ടി ഹൗസ് മഹ്മൂദ് പിപികെ (60) ആണ് മരിച്ചത്.
ഇരുപത് വർഷത്തോളമായി സ്വന്തമായി ചായക്കട നടത്തി വരികയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രിയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ മയ്യിത്ത് കൊണ്ടുവന്ന് അന്ത്യകർമങ്ങൾ ചെയ്ത് കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടു പോയി.
പിതാവ് മൂസ, മാതാവ് ആയിഷ. ഭാര്യ നസീമ. മക്കൾ സിനാൻ, മുഹ്സിന. സഹോദരൻ പോക്കർ. കബറടക്കം കോട്ടയം അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.