പാതിരിയാട്: പാതിരിയാട് ഹൈസ്കൂളിന് സമീപം രാമാലയത്തിൽ ഒ.കെ. സുധീർ (56) നിര്യാതനായി. ദുബായ് മശ്‌റഖ് ബാങ്ക് മുൻ വൈസ് പ്രസിഡൻ്റും കൊച്ചി നെസ്‌റ്റ് ഗ്രൂപ്പ് മുൻ സി.ഇ.ഒ യുമായിരുന്നു.
തില്ലങ്കേരി സെൻട്രൽ എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പരേതനായ കെ. ശങ്കരൻ മാസ്റ്ററുടെയും പ്രേമ ഒ.കെ.യുടെയും മകനാണ്.
ഭാര്യ:പ്രിയ (തിരുവനന്തപുരം).
മക്കൾ: അർജുൻ സുധീർ (ബെംഗളൂരു), മാളവിക സുധീർ (എൻജിനീയർ, ബെംഗളൂരു).
സഹോദരങ്ങൾ: ശ്രീജ ദിലീപ് നായർ (മുംബൈ), സിന്ധു രമേശ് (അധ്യാപിക, കോട്ടയം രാജാസ് ഹൈസ്കൂൾ, പാതിരിയാട്).
സംസ്കാരം ഞായറാഴ്ച (ഇന്ന്) വൈകുന്നേരം 2 മണിക്ക് പന്തക്കപ്പാറ പൊതുശ്മശാനത്തിൽ നടക്കും.
