സി. പി. നൂറുൽ അമീൻ(78).

 


ന്യൂമാഹി: സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യമായിരുന്ന, പരിമഠം മാടോൾ മാപ്പിള എൽ പി സ്കൂളിന്റെ സമീപം "സീനത്ത്" ൽ താമസിക്കുന്ന, കണ്ണൂർ കാദിരി കണക്കപിള്ളൻറ്റകത്ത് റോസ് മഹല്ലിൽ സി പി നൂറുൽ അമീൻ (78) നിര്യാതനായി.മമ്പാട് എം ഇ എസ് കോളേജിലും, തിരുരങ്ങാടി പി എസ് എം ഒ കോളേജിലും, തലശ്ശേരി ബ്രണ്ണൻ കോളേജിലും അദ്ധ്യാപകനായും,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി.ഡയറക്ടറായും ജോലി ചെയ്തിരുന്നു.

വർഷങ്ങളോളം ദുബായിലും, മസ്ക്കത്തിലും പ്രവാസ ജീവിതം നയിച്ച പരേതൻ ഒമാൻ മിനിസ്ട്രി ഓഫ് ഫിഷറീസ് ഉദ്യോഗസ്ഥനായിരുന്നു.വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റെപ്പ്സ് ന്യൂമാഹി പ്രസിഡണ്ട്, ന്യൂമാഹി പെരിങ്ങാടി ബൈത്തുസ്സകാത്ത് പ്രസിഡണ്ട്, ന്യൂമാഹി ഹിറ സോഷ്യൽ സെന്റർ പ്രസിഡണ്ട്, മസ്ക്കറ്റ് മാഹി മുസ്ലീം വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട്, പെരിങ്ങാടി അൽഫലാഹ് അക്കാഡമിക് കൗൺസിൽ പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്നു.പരിമഠം മഹൽ വെൽഫെയർ സൊസൈറ്റി പ്രവർത്തക സമിതി അംഗവും, പരിമഠം മാടോൾ മാപ്പിള സ്കൂൾ നവീകരണ സമിതി ചെയർമാനും, തലശ്ശേരി ബ്രണ്ണൻ അലുംമ്നി ഭാരവാഹിയും, പുന്നോൽ തണൽ സഹകാരിയുമാണ്. കണ്ണൂരിലെ പരേതരായ കെ. ടി. മൊയ്തുവിന്റെയും, സി. പി. ഖദീജയുടേയും മകനാണ്.ഭാര്യ: പി. കെ. വി. ആയിഷ (ന്യൂ മാഹി).മക്കൾ: ഡോ. അൻവർ സാബിർ (മസ്ക്കത്ത്), സമീന, സമീൽ (മസ്ക്കത്ത്).മരുമക്കൾ: സി. കെ. പി. അബ്ദുൽ ജലീൽ, ഫസ്മീൻ, സാനിയ.

സഹോദരങ്ങൾ: അൻവർ റഷീദ്, നൗഷാദ്, നിസ്താർ, നസീമ.

ജനാസ നമസ്ക്കാരം: നാളെ ചൊവ്വാഴ്ച (11/06/2024) രാവിലെ 9 മണിക്ക് പരിമഠം എടോൾ ജുമാ മസ്ജിദിൽ.ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

വളരെ പുതിയ വളരെ പഴയ