കൂത്തുപറമ്പ്: ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂത്തുപറമ്പ് പഴയനിരത്ത് ഇടയിൽപീടികയിൽ അഞ്ജലിയിൽ ടിപി നാരായണൻ മാസ്റ്റർ (നാണു മാസ്റ്റർ), 87 വയസ്സ് അന്തരിച്ചു. ഭാര്യ പരേതയായ എം.കമലം.
സഹോദരങ്ങൾ: ടി. പി. അനന്തൻ, ടി. പി. താല. ഭൗതികശരീരം ഇന്ന് പഴയനിരത്തിലുള്ള വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ശനിയാഴ്ച കാലത്ത് 9 മണി വരെ വീട്ടിൽ പൊതു ദർശനത്തിന് വെച്ചതിന് ശേഷം 9.30. ന് കൂത്തുപറമ്പ് സീനിയർ സിറ്റിസൺ ആഫീസിൽ പൊതു ദർശനത്തിനുവെയ്ക്കും. ശേഷം 10 മണിക്ക് ശങ്കരനെല്ലൂർ പാലാബസാറിന് സമീപമുള്ള തറവാട് ശ്മശാനത്തിൽ സംസ്കരിക്കും.
സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ നേതൃത്വനിരയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു.