പി ബാലൻ മാസ്റ്റർ (84)


 കൂത്തുപറമ്പ് : കേരള സീനിയർ സിറ്റിസൺസ് ഫോറം സ്ഥാപക ജന സെക്രട്ടറിയും 11 വർഷം സംസ്ഥാന പ്രസിഡന്റുമായിരുന്ന പി ബാലൻ മാസ്റ്റർ (84) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വീട്ടുവളപ്പിൽ. വെള്ളമുണ്ട ജിഎൽപി, തലക്കാണി ജിഎൽപി,

കോട്ടയം മലബാർ ഗവ. ജിയുപി എന്നിവിടങ്ങളിലെ സേവനങ്ങൾക്ക് ശേഷംകൂത്തുപറമ്പ് ഗവ.എൽപി സ്കൂൾ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. സി കെ ജി തീയേറ്റേഴ്സ് രക്ഷാധികാരിയും പെൻഷനേഴ്സ് യൂണിയൻ ഭാരവാഹിയുമായിരുന്നു. 

സീനിയർ സിറ്റിസൺസ് ഫോറം സ്ഥാപക ജനറൽ സെക്രട്ടറി, പിന്നീട് 11 വർഷത്തോളം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചു. സംഘടനയ്ക്ക് സ്വന്തം സ്ഥലവും കെട്ടിടവും ലഭ്യമാക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച ഇദ്ദേഹം വയോജന ശബ്ദം മാസികയുടെ മുൻ എഡിറ്റർ, കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തലസ്ഥാനം വരെ നടത്തിയ വാഹന പ്രചരണ ജാഥയുടെ അമരക്കാരൻ, സംഘടനയുടെ ഭരണഘടനാ ശിൽപ്പികളിലൊരാൾ, സ്ഥാപക പ്രസിഡന്റ് എം.സി.വി. ഭട്ടതിരിപ്പാടിനൊപ്പവും പിന്നീട് സംസ്ഥാന പ്രസിഡണ്ടെന്ന നിലയിലും സംഘടനയെ സംസ്ഥാനവ്യാപകമായി ശക്തമാക്കാൻ പരിശ്രമിച്ച സംഘാടകൻ, വയോജന നയം പ്രാവർത്തികമാക്കാൻ പരിശ്രമിച്ച കർമ്മനിരതൻ എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. 

ഭാര്യ: നരോത്ത് സരോജിനി. മക്കൾ: ഷീജ നരോത്ത് (റിട്ട. അസോസിയറ്റ് പ്രഫസർ, മഹാത്മ ഗാന്ധി കോളജ് ഇരിട്ടി), ജീന (ഏറണാകുളം), ബോബി രാജ് ( ബോബി ബുക്സ്,  ബോബീസ് കാറ്ററിങ്ങ്, മുദ്ര ഓഫ് സെറ്റ് പ്രസ്). 

മരുമക്കൾ: 

പി.പി. ജയകുമാർ (റിട്ട. പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി), പി.സി. സുജേഷ് ( എച്ച്ഡിഎഫ്സി ലൈഫ്, ഏറണാകുളം), 

പി.ഗീത (പോണ്ടിച്ചരി).

വളരെ പുതിയ വളരെ പഴയ