നാണു മന്ദികണ്ടിയിൽ (80)


ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വിമുക്ത ഭടൻ മരണപ്പെട്ടു.

പാനൂർ: ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്ത ഭടൻ പുത്തൂർ ഈസ്റ്റ് എലാങ്കോട് നാണു മന്ദികണ്ടിയിൽ (80) മരണപ്പെട്ടു.

ഇക്കഴിഞ്ഞ ഒക്ടോബർ 19 ന് പുത്തൂർ മഠപ്പുരയ്ക്ക് സമീപത്ത് വച്ച് ലോറി ഇടിച്ച് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:ജാനു.

മക്കൾ: രാജിവൻ (പി.ഡബ്ല്യു.ഡി കാസർഗോഡ്), ജയൻ വിമുക്ത ഭടൻ, തലശ്ശേരി ഗവ ഹോസ്പിറ്റൽ).

 മരുമക്കൾ: ഷീബ (പി.ഡബ്ല്യു.ഡി മാഹി), ജീന (കുന്നോത്ത്പറമ്പ ഗ്രാമ പഞ്ചായത്ത്).

സഹോദരിമാർ:പരേതരായ ചീരുട്ടി, ദേവൂട്ടി .സംസ്കാരം നാളെ തിങ്കൾ വീട്ടുവളപ്പിൽ.

വളരെ പുതിയ വളരെ പഴയ